ഇടിക്കൂട്ടിൽ ഇടിച്ചു നേടാൻ ഇടുക്കിയുടെ മിടുക്കർ

റവന്യു ജില്ലാ സ്കൂൾ കായിക മേളയിൽ ജില്ലാ ബോക്‌സിംഗ് മത്സരത്തിൽ മികച്ച വിജയം നേടി തൊടുപുഴ ഉപജില്ല. എൻ ആർ സി റ്റി എസ് എൻ വി ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ജില്ലാ ബോക്‌സിംഗ് മത്സരത്തിലാണ് തൊടുപുഴ ഉപജില്ലാ മികച്ച വിജയം നേടിയത്. സീനിയർ,ജൂനിയർ വിഭാഗങ്ങളിലായി 21 സ്വർണ്ണമാണ് തൊടുപുഴ ഉപജില്ലാ ഇടിച്ചിട്ടത്.
കരിമണ്ണൂർ കരാട്ടേ സ്പോർട്സ് അക്കാഡമിയിലെ പരിശീലകൻ ബേബി എബ്രാഹം, പെരിങ്ങാശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പരിശീലക റിന്റു സെബാസ്റ്റ്യൻ എന്നിവരുടെ കീഴിൽ പരിശീലനം നേടിയ 21 ബോക്സിംഗ് താരങ്ങളാണ് ഇടുക്കി ജില്ലയ്ക്കായി കണ്ണൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിനായി യോഗ്യത നേടിയത്.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇടിക്കൂട്ടൽ ഇടിച്ചു നേടുവാനുള്ള പരിശീലനത്തിലാണ് ഇടുക്കിയുടെ കായിക താരങ്ങൾ.