കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. പിൻ നിലാവ് എന്ന പേരിൽ മുൻകാല അധ്യാപക അനധ്യാപകരെ ആദരിച്ചു. കേരളപ്പിറവി ദിനാഘോഷം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉത്ഘാടനം ചെയ്തു.
കുറഞ്ഞ ഭൗതിക സാഹചര്യത്തിൽ പ്രവർത്തനമാരംഭിച്ച കട്ടപ്പന സെൻ്റ് ജോർജ് സ്കൂൾ ഇന്നത്തെ സൗകര്യത്തിലെത്തിക്കാൻ മുൻകാല അധ്യാപകർ വളരെയേറെ കഷ്ടത അനുഭവിച്ചിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ രീതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണന്നും ആശാ ആന്റെണി പറഞ്ഞു.
കേരളപ്പിറവിയെ കട്ടപ്പന സെന്റ് ജോർജ് ഹൈസ്കൂൾ കേരളത്തനിമയോടെയുള്ള പരിപാടികളോടെയാണ് വരവേറ്റത്. പഴയ കാല അധ്യാപകരെ ആദരിച്ചത് പുതു തലമുറക്ക് മാതൃകയായി.
യോഗത്തിൽ സ്കൂൾ മാനേജർ ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ബിജുമോൻ ജോസഫ് , പി ടി എ പ്രസിഡന്റ് സിജു ചക്കും മൂട്ടിൽ എന്നിവർ സംസാരിച്ചു.