നവകേരള സദസ്സ് സംഘാടക സമിതി രൂപീകരിച്ചു
സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിൽ നിന്നുമുള്ള ആശയ നിർദേശങ്ങൾ സ്വീകരിച്ച് ഭാവിപ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിനും വേണ്ടി മുഖ്യ മന്ത്രിയും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും നിയോജക മണ്ഡലങ്ങളിൽ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പരിപാടിയാണ് നവകേരള സദസ്സ്.
ഡിസംബർ മാസം പതിനൊന്നാം തിയതി ഉടുമ്പൻചോല മണ്ഡലത്തിൽ നടക്കുന്ന നവകേരള മഹാസദസ്സിന്റെ വിജയത്തിനായി ശാന്തൻപാറ ഗ്രാമപഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണം നടന്നു പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസ് ഉത്‌ഘാടനം ചെയ്‌തു.
സംഘടക സമിതി ചെയർമാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗ്ഗിസും ജനറൽ കൺവീനറായി ജില്ലാപഞ്ചായത്ത് അംഗം ഉഷാകുമാരി മോഹൻകുമാറും ,കൺവീനറായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ റംഷാദും ഉൾപ്പെടുന്ന 101 അംഗ സംഘാടക സമിതി രൂപികരിച്ചു .
ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പി എം ഏരിയ കമ്മറ്റി അംഗം സേനാപതി ശശി ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് വനരാജ് , കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ബാബു കക്കുഴി,കുടുംബ ശ്രീ പ്രവർത്തകർ,വ്യാപാരികൾ,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,സാമൂഹ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.