യു.ഡി.എഫ്.തൊടുപുഴ മുൻസിപ്പൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി
എൽ ഡി എഫ് സർക്കാരിൻ്റെ അഴിമതിക്കും ജനദ്രോഹനയങ്ങൾക്കുമെതിരെ യു.ഡി.എഫ്.തൊടുപുഴ മുൻസിപ്പൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പദയാത്ര നടത്തി. ഇടുക്കി ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു പദയാത്ര ഉത്ഘാടനം ചെയ്തു.
സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.അശോകൻ ഉത്ഘാടനം ചെയ്തു. 'സർക്കാരല്ലിത് കൊള്ളക്കാർ ' എന്ന മുദ്രാവാക്യവുമായാണ് യു.ഡി.എഫ്.തൊടുപുഴ മുൻസിപ്പൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തിയത്.
യു.ഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, അഡ്വ.ജോസഫ് ജോൺ, എ.എം.ഹാരിദ്, സുരേഷ് ബാബു.തുടങ്ങിയ നേതാക്കൾ സംസാരിച്ചു.