ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നതിനെതിരെ സി പി എം പിന്തുണയോടെ ചിന്നക്കനാലിൽ ഭൂ സംരക്ഷണ സമിതിക്ക് രൂപം നൽകി. കർഷകരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും സിപിഎം

Oct 31, 2023 - 08:05
 0
ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നതിനെതിരെ സി പി എം പിന്തുണയോടെ ചിന്നക്കനാലിൽ ഭൂ സംരക്ഷണ സമിതിക്ക് രൂപം നൽകി.  കർഷകരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും സിപിഎം
This is the title of the web page

ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനെതിരെ സി പി എം പിന്തുണയോടെ ചിന്നക്കനാലിൽ ഭൂ സംരക്ഷണ സമിതിക്ക് രൂപം നൽകി. കളക്ടർക്കും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകും. 188 കർഷക കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ റിവ്യൂ ഹർജി നൽകാനും തീരുമാനമായി.ചെറുകിട കർഷകരെ ഒഴിപ്പിക്കാൻ എത്തിയാൽ തടയുമെന്നും സിപിഐഎം വ്യക്തമാക്കി.കാലങ്ങളായി കൈവശഭൂമിയിൽ കൃഷി ചെയ്ത ജീവിച്ചുവരുന്ന 188 ഓളം കർഷക കുടുംബങ്ങളാണ് കയ്യേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടത്. കൃഷിഭൂമി ഒഴിപ്പിച്ചു തുടങ്ങിയ ഘട്ടം മുതൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ വീണ്ടും 10 സെൻറ് അടക്കമുള്ള കുടുംബങ്ങൾക്ക് നോട്ടീസ് നൽകുന്ന നടപടിയിലേക്ക് റവന്യൂ വകുപ്പ് കടന്നതോടെയാണ് സി പി ഐ എം മുൻകൈയെടുത്ത് ചിന്നക്കനാൽ കർഷകരെ സംഘടിപ്പിച്ച് ഭൂ സംരക്ഷണ സമിതിക്ക് രൂപം നൽകിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇന്ന് സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്കും റവന്യൂ മന്ത്രി മുഖ്യമന്ത്രി തുടങ്ങിയവർക്ക് നിവേദനം നൽകും . ചെറുകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നത് നിർത്തിവെക്കണമെന്ന് ആവശ്യപ്പെടും. ഒപ്പം ഹൈക്കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകാനുമാണ് സമിതിയുടെ തീരുമാനം.പേര് വെളിപ്പെടുത്താത്ത 17 വൻകിട കയ്യേറ്റങ്ങൾ പട്ടികയിലുണ്ട്. ഓരോരുത്തരും ഏകദേശം 200 ലധികം ഏക്കർ ഭൂമിയാണ് കൈവശപ്പെടുത്തിയിരിക്കുന്നത് . അത് ഏറ്റെടുക്കാതെ കളക്ടർ സർക്കാർ വിരുദ്ധ വികാരം ഉണ്ടാക്കുകയാണെന്നും സി വി വർഗീസ് കുറ്റപ്പെടുത്തി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

5 സെന്റ് മുതൽ 4 ഏക്കർ വരെയുള്ളവരെ ഒഴിപ്പിക്കുവാൻ പാടില്ല. ഏതെങ്കിലും തരത്തിൽ കുടിയൊഴിപ്പിക്കണമെങ്കിൽ പുനരധിവാസം സാധ്യമാക്കണം. നഷ്ടപരിഹാരവും നൽകണം. വിഷയത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നതുവരെ ചെറുകിട കർഷകരെ ഒഴിപ്പിക്കുന്നത് പൂർണമായി നിർത്തിവെക്കണം എന്നാണ് സമിതിയുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow