ശമ്പള പരിഷ്കരണ കുടിശിക രണ്ടാം ഗഡുവും നിഷേധിച്ച സർക്കാർ നടപടികൾക്കെതിരെ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Oct 30, 2023 - 17:31
 0
ശമ്പള പരിഷ്കരണ കുടിശിക രണ്ടാം ഗഡുവും നിഷേധിച്ച സർക്കാർ നടപടികൾക്കെതിരെ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
This is the title of the web page

ശമ്പള പരിഷ്കരണ കുടിശിക രണ്ടാം ഗഡുവും നിഷേധിച്ച സർക്കാർ നടപടികൾക്കെതിരെ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഇടുക്കി കളക്ട്രേറ്റിൽ നടന്ന പ്രതിഷേധ സംഗമം അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് ഉദ്ഘാടനം ചെയ്തു.ജീവനക്കാർക്കും അധ്യാപകർക്കും 2019 പ്രാബല്യത്തിലുള്ള പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഒക്ടോബറിൽ ലഭിക്കേണ്ട ശമ്പള കുടിശികയുടെ രണ്ടാം ഗന്ധുവും മറ്റൊരു ഉത്തരവ് ഇറക്കി അട്ടിമറിച്ചത്  കടുത്ത വഞ്ചനയാണെന്ന്
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ് പറഞ്ഞു. 
തുടർച്ചയായി ആനുകൂല്യങ്ങൾ തടഞ്ഞ് വച്ച് ജീവനക്കാർക്ക് ലഭിക്കേണ്ട നാൽപതിനായിരം കോടി രൂപ അപഹരിച്ച ഇടത് സർക്കാരിനെതിരെ അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ നടത്തിയ  പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രിൽ മാസം ലഭിക്കേണ്ടിയിരുന്ന ആദ്യ ഗഡു ശമ്പള കുടിശിക നേരത്തെ മരവിപ്പിച്ചിരുന്നു.മൂന്നും നാലും ഗഡുക്കളുടെ കാര്യവും അനിശ്ചിതത്ത്വത്തിലാണ്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും 2019 പ്രാബല്യത്തിൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന് ശേഷം ക്ഷാമബത്ത അനുവദിച്ചിട്ടില്ല.
നിലവിൽ ഏഴ് ശതമാനമാണ് ലഭിക്കുന്നത്.പതിനെട്ട് ശതമാനം ക്ഷാമബത്ത കുടിശികയാണ്.സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ് ലഭിക്കുന്നതിന്റ ഇരട്ടിയിലധികം കുടിശികയാകുന്നത്.ലീവ് സറണ്ടർ മൂന്ന് വർഷമായി കിട്ടാക്കനിയാണ്. പങ്കാളിത്ത പെൻഷനിൽ സർക്കാർ ഒളിച്ച് കളിക്കുകയാണെന്നും സർക്കാർ വിഹിതമില്ലാതെയും ഒ പി ചികിത്സ ഉൾപ്പെടുത്താതെയും മെഡിസെപ് നടപ്പിലാക്കിയത് ജനാധിപത്യ ധ്വംസനത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും നേതാക്കൻമാർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എസ് ഷെമീർ  സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ ഷാജി ദേവസ്യ ,സി എം രാധാകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയംഗം വി.ബി അജിതൻ ജില്ലാ ട്രഷറർ സാജു മാത്യു എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായ  ബിനോയ് കെ സി,യൂനുസ് പി.കെ,ആൻറണി എം.എ,യു എം ഷാജി,ബിനീഷ് തോമസ്,ബിജു കെ.ബി ബ്രാഞ്ച് ഭാരവാഹികളായ അനസ് പള്ളിവേട്ട,അശോകൻ കെ.കെ,ജോയ്സ് ആൻറണി ,രാജ്മോൻ എം.എസ്,റിജോ പോൾ,
എന്നിവർ നേതൃത്വം നൽകി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow