മൂന്നാറിൽ വൻകിട കയ്യേറ്റം ഒഴിപ്പിച്ച് ദൗത്യസംഘം.ടിസൻ തച്ചങ്കരിക്ക് എതിരെ നടപടി
മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ. ചിന്നക്കനാലിൽ ടിസൻ തച്ചങ്കരി കയ്യേറിയ ഭൂമി ആണ് ഒഴിപ്പിക്കുന്നത്.മൂന്നാർ കാറ്ററിംഗ് കോളജ് ഹോസ്റ്റൽ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും.7.07 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക.ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ്കയ്യേറ്റം ഒഴിപ്പിക്കുന്നത്. വൻകിട കയ്യേറ്റങ്ങളിൽ ഒന്നാണ് ഇത്.



