ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നെടുങ്കണ്ടം സ്വദേശി തൊടുപുഴയിൽ പോലീസ് പിടിയിൽ.

Oct 29, 2023 - 07:36
 0
ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നെടുങ്കണ്ടം സ്വദേശി തൊടുപുഴയിൽ പോലീസ് പിടിയിൽ.
This is the title of the web page

ജോലി വാഗ്ദാനം നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി തൊടുപുഴയിൽ പോലീസ് പിടിയിൽ. നെടുങ്കണ്ടം പാറത്തോട് സ്വദേശി മനുവിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. ഗ്രാമസേവാ കേന്ദ്രം എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയത്.8000 രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി എന്നതായിരുന്നു മനുവിന്റെ വാഗ്ദാനം. തട്ടിപ്പിനായി ഇയാൾ തെരഞ്ഞെടുത്തത് സാധാരണ കുടുംബത്തിലെ സ്ത്രീകളെയാണ്. ജോലി ലഭിക്കുന്നതിന് സെക്യൂരിറ്റി തുകയായി 24,000 രൂപയാണ് ഓരോരുത്തരിൽ നിന്നായി ഇയാൾ കൈപ്പറ്റിയിരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇത്തരത്തിൽ 45 സ്ത്രീകളാണ് മനുവിന്റെ തട്ടിപ്പിന് ഇരയായത്. കൂടുതൽ തുക സെക്യൂരിറ്റിയായി നൽകിയാൽ ശമ്പളം കൂടുതൽ നൽകുമെന്നും ഇയാൾ വാഗ്ദാനം നൽകി. തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് സ്ഥാപനങ്ങളാണ് തട്ടിപ്പിനായി മാത്രം ഇയാൾ തുറന്നത്. ഇതുവഴി 14 ലക്ഷം രൂപയും തട്ടിയെടുത്തു.ഒളിവിൽ ആയിരുന്ന പ്രതിയെ കോട്ടയം പനച്ചിക്കാട് നിന്നാണ് പോലീസ് പിടികൂടിയത്. മറ്റൊരു തട്ടിപ്പ് നടത്തുന്നതിനിടയിൽ പോലീസിന്റെ പിടിയിലാവുകയായിരുന്നു. പ്രതിയെ തൊടുപുഴ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ ജനുവരിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് മനു. വാഹനം പണയത്തിൽ എടുത്ത് മറച്ചു വിറ്റതിനും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow