പോലീസ് മർദ്ദനത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ വണ്ടൻമേട് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്
വണ്ടൻമേട് പുറ്റടി കെ എസ് ഇ ബി ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൻമാരെ വണ്ടൻമേട് പോലീസ് ലാത്തിചാർജ് നടത്തിയതിൽ പ്രതിഷേധിച്ച് വണ്ടൻമേട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.
പുറ്റടി കൊച്ചറയിൽ വൈദ്യൂതി വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് പുറ്റടിയിൽ കെ എസ് ഇ ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ വണ്ടൻമേട് എസ് ഐ യുടെ നേതൃത്വത്തിൽ പ്രവർത്തകർക്കെതിരെ ക്രൂരമായി ലാത്തി ച്ചാർജ് നടത്തി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ എസ് അരുണിനട ക്കം പരിക്കേറ്റു. പോലീസിന്റെ അക്രമത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയത്.
മാർച്ച്, പൊലീസ് സ്റ്റേഷന് 100 മീറ്റർ അകലെ പോലീസ് തടഞ്ഞു.ഡി സി സി മുൻ പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ പ്രതിഷേധ മാർച്ച് ഉത്ഘാടനം ചെയ്തു.കോൺഗ്രസ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിനെതിരെ നിയമ നടപടികളുമായി കോൺഗ്രസ് പോകുമെന്ന് അദ്ദേഹം പറഞ്ഞു. KPCC സെക്രട്ടറി എം എൻ ഗോപി മുഖ്യപ്രഭാഷണം നടത്തി.
ടോണി മക്കോറ അദ്ധ്യക്ഷനായിരുന്നു. INTUC ജില്ലാ പ്രസിഡന്റ് രാജാ മാട്ടു ക്കാരൻ, ആന്റണി കുഴിക്കാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ. സേനാപതി വേണു, ബിജോ മാണി, റോബിൻ കാരക്കാട്ട്, മിനി പ്രിൻസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.