മലനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാൻ എൽ ഡി എഫ് .നിലനിർത്താൻ യു ഡി എഫ്
മലനാട് സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. നിലവിൽ യു ഡി എഫി നാണ് ഭരണം. ദീർഘകാലം പ്രസിഡന്റായിരുന്ന എം.ടി. തോമസിന്റെ നിര്യാണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.നേതാക്കന്മാർക്കൊപ്പം ഇടതു സഹയാത്രികരേയും മത്സര രംഗത്തിറക്കിയാണ് ഇത്തവണ LDF പോരാട്ടം ശക്തമാക്കുന്നത്. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എസ് സദാശിവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജയിംസ് ടിഅമ്പാട്ട് എന്നിവർക്കൊപ്പം മോൻസി (എബ്രഹാം), ജെറി ചെറിയാൻ,ജോമോൻ മാത്യു, സന്തോഷ് കെ.എൻ,മാത്യു ജോൺ , സുബ്രഹ്മണ്യൻ, ജോളി തോമസ്,സിന്ധു മാത്യു,സുഗന്ധി എന്നിവരും സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികളായി മത്സരിക്കുന്നു.
നിലവിലുള്ള മുഴുവൻ ഭരണ സമിതി അംഗങ്ങളേയും ഒഴിവാക്കിയ ശേഷം ഡി സി സി സെക്രട്ടറി സിറിയക് തോമസിന്റെ നേതൃത്വത്തിൽ പുതുമുഖങ്ങളെയാണ് യു ഡി എഫ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.