വണ്ടൻമേട് രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

Oct 13, 2023 - 17:58
 0
വണ്ടൻമേട് രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

വണ്ടൻമേട് രാജാക്കണ്ടത്ത് വൈദ്യുതാഘാതമേറ്റ് മൂന്നുപേർ മരണമടഞ്ഞ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ഭാഗത്ത് കൈതോട് നിറഞ്ഞു കവിയുന്ന സാഹചര്യം ഒഴിവാക്കുന്നതിനും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മരണമടഞ്ഞവരുടെ ആശ്രിതരെ വീട്ടിലെത്തി അനുശോചനം അറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പാർട്ടി നേതാക്കൾക്കും ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്കും ഒപ്പമാണ് മന്ത്രി റോഷി അഗസ്റ്റിൻ മരണമടഞ്ഞവരുടെ കുടുംബത്തിൽ എത്തിയത്. ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ബന്ധുക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് സർക്കാരിൻ്റെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.അപകടകരമായ രീതിയിൽ വീടിന് സമീപത്തുകൂടിയും കൃഷിയിടത്തിലൂടെയും വലിച്ചിരിക്കുന്ന വൈദ്യുതി ലൈനുകൾ ഇവിടെ നിന്നും മാറ്റി സുരക്ഷിതമായ ഇടങ്ങളിലൂടെ സ്ഥാപിക്കുന്നതിന് വൈദ്യുതി വകുപ്പുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. മഴയത്ത് തോടുകൾ നിറഞ്ഞു കവിഞ്ഞ് കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കൈത്തോടുകൾ നവീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പ് എൻജിനീയർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന ജോൺസൺ, വണ്ടൻമേട് പഞ്ചായത്ത് അംഗം ജോസ് മാടപ്പള്ളി, മുൻ എംപി ജോയിസ് ജോർജ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം രാജു ഇല്ലത്ത്, എൻഎസ്എസ് യൂണിയൻ പ്രസിഡണ്ട് ആർ മണിക്കുട്ടൻ, മാത്തുക്കുട്ടി മാളിയേക്കൽ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow