കാഞ്ഞിരപ്പള്ളിയിൽ കാർ അപകടം:കട്ടപ്പന സ്വദേശിനി മരിച്ചു
കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു.കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്.
രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷന് മുന്നിൽ അപകടം സംഭവിച്ചത്.ഉടൻ തന്നെ അമ്മിണിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സാരമായി പരിക്കേറ്റ അമ്മിണിയുടെ മകൾ ബ്ലെസി ആശുപതിയിൽ ചികിത്സയിലാണ്. വാഹനം ഓടിച്ചിരുന്ന മകൻ ജേക്കബിന് പരിക്കുകളൊന്നുമില്ല.
What's Your Reaction?