ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഹെലിബറിയ ടീ കമ്പനിയുടെ ഏലപ്പാറ ചെമ്മണ്ണ് ഓഫീസ് തൊഴിലാളികൾ ഉപരോധിച്ചു.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഹെലിബറിയ ടീ കമ്പനിയുടെ ഏലപ്പാറ ചെമ്മണ്ണ് ഓഫീസ് തൊഴിലാളികൾ ഉപരോധിച്ചു.സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടത്തിയത്.തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കമ്പനി മാനേജ് മെന്റ് അംഗീകരിക്കും വരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.കഴിഞ്ഞ മൂന്നു മാസമായി തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി കിടക്കുകയാണ് . മൂന്ന് വർഷത്തെ പി എഫും അടച്ചട്ടില്ല . ബാങ്ക് ലോൺ, എൽ ഐ സി അടക്കമുള്ളവയുടെ ഗഡു അടച്ചിട്ടുമില്ല.
മുൻപോട്ട് പോകാൻ പ്രതിന്ധിയായതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ടീ കമ്പനിയുടെ വിവിധ ഡിവി ഷനുകളിലായി രണ്ടായിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട് ഇന്നലെ മുതലാണ് ഹെലിബറിയാ ടീ കമ്പനിയുടെ ഏലപ്പാറ ചെമ്മണ്ണ ഓഫീസ് ഉപരോധിച്ചത്. തൊഴിലാളികളുടെ സമരത്തിന് ഐക്യ ട്രഡ് യൂണിയനുകളുടെ പിന്തുണയും ഉണ്ട്. ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളികളുടെ സമരത്തിൽ പങ്കാളികളായി. തൊഴിലാളികളുടെ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നൽകാം എന്ന് പറഞ്ഞ്
മുമ്പ് കമ്പനി വക തോട്ടം കുറച്ചു ഭാഗം വിറ്റിരുന്നു. എന്നാൽ സ്ഥലം വിറ്റെങ്കിലും തൊഴിലളികൾക്ക് ആനുകൂല്യങ്ങൾ ഒന്നും ലഭിച്ചിട്ടുമില്ല. ഇന്ന് പീരുമേട് ലേബർ ഓഫീസറുടെ നേതൃത്വത്തിൽ തോട്ടം മാനേജ്മെന്റുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്. ചർച്ചയിൽ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളുടെയും ശമ്പള കാര്യത്തിലുമടക്കം തീരുമാനമുണ്ടായാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.