ജില്ലാ ആസ്ഥാന മേഖലയിലെ സ്മാരകമായ കൊലുമ്പൻ സമാധി സന്ദർശകർക്ക് തുറന്നു നൽകണമെന്ന് സഞ്ചാരികൾ

Sep 30, 2023 - 12:20
 0
ജില്ലാ ആസ്ഥാന മേഖലയിലെ സ്മാരകമായ കൊലുമ്പൻ സമാധി സന്ദർശകർക്ക് തുറന്നു നൽകണമെന്ന് സഞ്ചാരികൾ
This is the title of the web page

ഇടുക്കി ഡാമിൻറെ വഴികാട്ടിയായി ചരിത്രത്തിൽ ഇടംപിടിച്ച ആദിവാസി മൂപ്പനായ ചെമ്പൻ കൊലുമ്പന്റെ സമാധി മന്ദിരം സന്ദർശകർക്ക് തുറന്നു നൽകണമെന്ന് ആവശ്യം ശക്തമാകുന്നു.കൊലുമ്പന്റെ വെങ്കല പ്രതിമ ഉൾപ്പെടെ സമാധി സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ മുതൽമുടക്കിലാണ് സമാധി മന്ദിരം നിർമ്മിച്ചത്. 2020ൽ ഉദ്ഘാടനം നടത്തിയെങ്കിലും ഇനിയും പല നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ ഉണ്ട്. ഈ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് സമാധി മന്ദിരം തുറന്നു നൽകുവാൻ നടപടി വേണമെന്നാണ് ഇതര ജില്ലകളിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ഇടുക്കിസന്ദർശിക്കാൻ എത്തുന്ന ആളുകൾ ഡാമിലും പരിസരപ്രദേശങ്ങളിലും സന്ദർശനം നടത്തി മടങ്ങുകയാണ് പതിവ്. സമാധി മന്ദിരവും ഇടുക്കി ഡാമിൻറെ ചരിത്രവും മറ്റും രേഖപ്പെടുത്തുന്ന ശിലാഫലകങ്ങളോ ഒന്നും ഇവിടെ ഇല്ല . വരും തലമുറയ്ക്ക് പ്രയോജനപ്പെടുന്നതും ഇത്തരം കാര്യങ്ങൾ വ്യക്തമാക്കി സ്ഥാപിക്കുവാൻ വിനോദസഞ്ചാര വകുപ്പും വൈദ്യുതി വകുപ്പും മറ്റും മുൻകൈയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow