രാത്രികാലങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ കുമളിയിൽ അറസ്റ്റിൽ
രാത്രികാലങ്ങളില്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന രണ്ടുപേര്‍ കുമളിയിൽ അറസ്റ്റിൽ. രാജാക്കാട് മാങ്ങത്തൊട്ടി സ്വദേശി അനൂപ് ബാബു, സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ബന്ധു എന്നിവരാണ് പിടിയിലായത്.കുമളിയിലും സമീപ പ്രദേശങ്ങളിലും ബൈക്ക് മോഷണം വ്യാപകമായിരുന്നു.ഇതേ തുടർന്ന് പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
രണ്ടുപേര്‍ രാത്രികാലങ്ങളില്‍ ബൈക്കില്‍ കറങ്ങി നടക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് നിർണായകമായി. കഴിഞ്ഞ ദിവസം പളിയക്കുടി ഭാഗത്തെ വീട്ടില്‍ നിന്നും ഇവര്‍ ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ബഹളംവെച്ചതോടെ പ്രതികൾ ഓടി രക്ഷപെട്ടു.
പ്രതികള്‍ മോഷണം നടത്തുന്നതിനായി ഇവിടേക്ക് എത്താനുപയോഗിച്ച മറ്റൊരു ബൈക്ക് സമീപ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആറ് ബൈക്കുകള്‍ ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.