ജില്ലയില്‍ പിന്നാക്കം നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ (എ.ബി.പി) ഭാഗമായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.
കേന്ദ്ര സംസ്ഥാന പദ്ധതികളെ സംയോജിപ്പിച്ച് നീതി ആയോഗ് തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ ദേവികുളം, അഴുത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ആരോഗ്യവും പോഷണവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ സേവനങ്ങളും, സാമൂഹിക വികസനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കുക. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ പിന്നാക്കാവസ്ഥയിലുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അതിനെ മറിക്കാടക്കാനും വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും പ്രത്യേക സമിതികള്‍ രൂപികരിച്ചിട്ടുണ്ട്.
പിന്നാക്ക മേഖലകളില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടപ്പിലാക്കുകയെന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ അവലോകനം നടത്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഴുത, ദേവികുളം ബ്ലോക്ക് പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 25 ന് നീതി ആയോഗിന് സമര്‍പ്പിക്കും.
കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍, പ്ലാനിങ് ഓഫീസര്‍ ദീപ ചന്ദ്രന്‍, എന്‍ഐആര്‍.ഡി പ്രഫ. സത്യ രഞ്ജന്‍ മഹാഗുല്‍, എസ് സി വകുപ്പ് എഡിഡിഒ ജയന്തി അനൂപ്, ഡെപ്യൂട്ടി കമ്മിഷണര്‍ ആര്‍. റാറ രാജ് ബന്ധപ്പെട്ട ജില്ലാതല ഓഫീസര്‍മാര്‍, ദേവികുളം, അഴുത എന്നിവിടങ്ങളിലെ ബി.ഡി.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.