ക്വട്ടേഷൻ സംഘം യുവാവിനെ വീട്ടിൽ കയറി വധിക്കുവാൻ ശ്രമിച്ച കേസിൽ ഓരാൾ കൂടി പിടിയിൽ
വണ്ടിപ്പെരിയാർ വള്ളക്കടവിൽ അബ്ബാസ് എന്നയാളെ വീട്ടിൽ കയറി വെട്ടികൊലപ്പെടുത്തുവൻ ശ്രമിച്ച കേസിലാണ് ഒരാളെ കൂടി വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശി കുഞ്ഞുമുഹമ്മദ് (39) (അനീഷ് ബാബു ) നെയാണ് വണ്ടിപ്പെരിയാർ പോലീസ് എറണാകുളത്തു നിന്നും പിടികൂടിയത്.
ഇയാളുടെ മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വീട്ടിൽ നിന്നുമായിരുന്നു ഇന്നലെ രാത്രിയിൽ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റകൃത്യത്തിൽ പങ്കെടുത്തതായും മറ്റ് പ്രതികൾ അബ്ബാസിനെ ആക്രമിക്കുന്നതിന് താൻ സഹായിച്ചതായും ഇയാൾ പോലീസിന് മൊഴി നൽകി.
വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. വണ്ടിപ്പെരിയാർ SHO ഹേമന്ദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതോടെ 4 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.