മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി വി വർഗീസ്
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി വി വർഗീസ്.ഇടുക്കി ജില്ലയിലെ ക്വോറിയുമായി ബന്ധപ്പെട്ട കേസുകൾ നടത്തിക്കൊണ്ടിരുന്നത് കുഴൽനാടനാണ്.കപട പരിസ്ഥിതിവാദിയുടെ വേഷം അണിഞ്ഞ ഇടുക്കിക്കാരെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ജനപ്രതി ഉണ്ടായിട്ടില്ല.
ചിന്നക്കനാൽ ഭൂമി ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തന്നെ മാത്യു കുഴൽനാടൻ സമ്മതിച്ചിട്ടുണ്ട്.ഒരുകോടി 94 ലക്ഷത്തിന് വാങ്ങിയ ഭൂമിക്ക് 24 മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്നു കോടിയുടെ മൂല്യം വർദ്ധിച്ചു.
വീടിനു വേണ്ടി പെർമിറ്റെടുത്ത് കൃത്രിമ രേഖയുണ്ടാക്കി നിർമ്മിച്ച കെട്ടിടം റിസോർട്ടായി പ്രവർത്തിപ്പിച്ചു.പിന്നീട് റിസോർട്ട് ആക്കി മാറ്റി ലൈസൻസ് എടുത്തുവെന്നും സി.വി.വർഗീസ് ആരോപിച്ചു.