മൂന്നാറിൽ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടുവെന്ന് സൂചന
കാസർകോട് സ്വദേശി പി കെ റോഷനെയാണ് തൂങ്ങിമരിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതാണ് യുവാവ് ആത്മഹത്യ ചെയ്യാൻ കാരണം എന്നാണ് സൂചന. ബുധനാഴ്ച രാത്രിയോടെയാണ് ഇയാളെ കാണാതായത് .പുലർച്ചെ ജീവനക്കാർ നടത്തിയ തിരച്ചിൽ സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കുറച്ചുനാളുകൾക്കു മുമ്പാണ് റോഷൻ സ്വകാര്യ റിസോർട്ടിൽ ജോലിക്കായി എത്തിയത് .രാത്രികാലങ്ങളിൽ തുടർച്ചയായി പണം ഉപയോഗിച്ച് ഓൺലൈൻ ഗെയിം കളിക്കുന്നത് ജീവനക്കാർ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.