രാജകുമാരിയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു; രാജകുമാരി ടൗണിനു സമീപത്തായിട്ടാണ് അപകടം നടന്നത്.
രാജകുമാരിയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. രാജകുമാരി ടൗണിനു സമീപത്തായിട്ടാണ് അപകടം നടന്നത്.പിക്കപ്പ് വാനാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ ശേഷം എതിര്‍ വശത്തെ വൈദ്യുത പോസ്റ്റും ഒപ്പം സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യ ബോര്‍ഡും തകര്‍ത്തു. മീറ്ററുകള്‍ മാറി സമീപത്തെ മറ്റൊരു ഹോട്ടലില്‍ മുന്നില്‍ ആണ് നിന്നത്. തല കീഴായി മറിഞ്ഞ വാഹനം വന്നിടിച്ച ആഘാതത്തില്‍ വൈദ്യുത പോസ്റ്റ് ഏദേശം 40 മീറ്ററോളം മുന്നിലേക്ക് മാറി. വൈദ്യുതി ബന്ധവും മണിക്കൂറുകളോളം തടസപെട്ടു. കഴിഞ്ഞ 2 മാസം മുമ്പ് ഇതേ സ്ഥലത്തു മറ്റൊരു കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു.