വണ്ടിപ്പെരിയാറിൽ നാലംഗ മൃഗവേട്ട സംഘത്തെ പിടികൂടി
ഇടുക്കി വണ്ടിപ്പെരിയാറിൽ നാലംഗ മൃഗവേട്ട സംഘത്തെ പിടികൂടി. മുണ്ടക്കയം സ്വദേശികളായ ജിൻസ് ജോസ് , ജോസഫ് ആന്റണി, പെരുവന്താനം സ്വദേശി ടോമി മാത്യു, കല്ലാർ സ്വദേശി ഷിബു എന്നിവരാണ് പിടിയിലായത് . തോക്കും തിരകളും 120 കിലോ ഇറച്ചിയും പിടികൂടി.

