ഇടുക്കി ബോഡിമെട്ടിന് സമീപം യാത്രക്കിടെ കാറിന് തീപിടിച്ചു; യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു

Sep 10, 2023 - 14:44
Sep 10, 2023 - 14:56
 0
ഇടുക്കി ബോഡിമെട്ടിന് സമീപം യാത്രക്കിടെ കാറിന്  തീപിടിച്ചു; യാത്രക്കാർ  നിസാര പരിക്കുകളോടെ രക്ഷപെട്ടു
This is the title of the web page

ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്‌നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്. ബോഡിമെട്ടിന് താഴെ ഹെയർപിൻ വളവിൽ രാത്രി എട്ട് മണിയോടെയാണ് അപകടം. തമിഴ്‌നാട് ശിവകാശി മുത്തുനഗർ സ്വദേശികളായ രാമലക്ഷമി മക്കളായ സുരേഷ്, ബാബു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് ഇവർ വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപെടുകയായിരുന്നു. കുരങ്ങിണി പോലീസ് സ്ഥലത്ത് എത്തി മൂവരെയും ബോഡി സർക്കാർ ആശിപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്ക് ഏറ്റ മൂവരും പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. സെഡാൻ വിഭാഗത്തിൽപ്പെട്ടതാണ് കാർ. ഷോർട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. കുരങ്ങണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Slide 1
Slide 1
Slide 1
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow