ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവത്തിന് കൊടി ഉയർന്നു; വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. മേച്ചേരിക്കടയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി പഞ്ചായത്തംഗണത്തിൽ സമാപിച്ചു.

Nov 26, 2026 - 18:09
 0
ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവത്തിന് കൊടി ഉയർന്നു; വർണ്ണാഭമായ  സാംസ്കാരിക ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കം കുറിച്ചത്. മേച്ചേരിക്കടയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി പഞ്ചായത്തംഗണത്തിൽ സമാപിച്ചു.
This is the title of the web page

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, അവരില്‍ സാഹോദര്യവും സഹകരണബോധവും സഹവര്‍ത്തിത്വവും വളര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുന്നത്‌. കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ-കായിക-സാംസ്‌കാരിക സംഗമവേദി എന്ന നിലയില്‍ ജനശ്രദ്ധ നേടിക്കഴിഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഉപ്പുതറ പഞ്ചായത്തിൽ കേരളോത്സവത്തിന് മുന്നോടിയായി സാംസ്കാരിക ഘോഷയാത്ര നടന്നു. കേരളത്തനിമ വിളിച്ചോതുന്ന തരത്തിലാണ്ഘോ ഷയാത്ര സംഘടിപ്പിച്ചത്. സാംസ്കാരിക ഘോഷയാത്ര ജില്ലാ പഞ്ചായത്തംഗം ഫ്ലാഗ് ഓഫ് ചെയ്തു. മേച്ചേരിക്കടയിൽ ബസ്റ്റാൻ്റിൽ നിന്നുമാണ് വർണ്ണാഭമായ ഘോഷയാത്ര ആരംഭീച്ചത്. ഘോഷയാത്ര ടൗണിലൂടെ സഞ്ചരിച്ച് വലിയ പാലത്തിൽ നിന്ന് തിരിഞ്ഞ് പഞ്ചായത്തങ്കണത്തിൽ സമാപിച്ചു. ഘോഷയാത്രയിൽ കുടുംബശ്രീ പ്രവർത്തകർ ആശാപ്രവർത്തകർ, ഹരിത കർമ്മസേനാഗംങ്ങൾ കലാകായിക പ്രവർത്തകർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉപ്പുതറ പഞ്ചായത്ത്പ്രസിഡൻ്റ് പഞ്ചായത്തിന് മുന്നിൽ പതാക ഉയർത്തി. സാംസ്കാരിക ഘോഷയാത്രക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമണി രൂപേഷ് , ജില്ലാ പഞ്ചായത്ത്അംഗം ടോണി തോമസ് പഞ്ചായത്ത്അംഗങ്ങൾ എന്നിവർ നേതൃത്വം വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow