കട്ടപ്പന നഗരസഭ ആർ.ആർ ആർ സെൻ്ററിൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു
കട്ടപ്പന നഗരസഭ ആർ.ആർ ആർ സെൻ്ററിൽ ഗുണഭോക്താക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനംമുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു.റീയൂസ് റെഡ്യൂസ് റീസൈക്കിൾ എന്ന ആശയം മുൻനിർത്തി നമുക്ക് ഉപയോഗപ്രദമല്ലാത്തതും എന്നാൽ മറ്റുള്ളവർക്ക് ഉപയോഗപ്പെടുന്നതുമായ വസ്തുക്കൾ പുനരുപയോഗ്യ മാക്കുകയും അത്തരത്തിൽ മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനും വേണ്ടി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കട്ടിള, ഫാൻ, ജനൽ, ക്ലോസെറ്റ്, വാഷ്ബേസൻ,പടുത, ലൈറ്റ്,വെള്ളം സംഭരിക്കുന്ന ജാറുകൾ തുടങ്ങിയവ ശേഖരിക്കുകയും അർഹതപ്പെട്ട ഗുണഭോക്താക്കളെ കണ്ടെത്തി വിതരണം നടത്തുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനംമുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ, മറ്റു നഗരസഭ കൗൺസിലർമാർ, മുൻസിപ്പൽ സെക്രട്ടറി അജി കെ തോമസ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി.പി. ജോൺ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്.ഡി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരയ അനുപ്രിയ കെ. എസ്, അമ്പിളി, രജിത ഐ, ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ പ്രവീണ,നഗരസഭ ജീവനക്കാർ ശുചീകരണ വിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

