സെനീബ് പ്രകാശനവും എഴുത്തുകാർക്ക് അനുമോദനവും ശനിയാഴ്ച
2025 ലെ സംഗീത നാടക അക്കാദമി നാടക മത്സരം ഉൾപ്പെടെയുള്ള വേദികളിൽ അവതരിപ്പിക്കപ്പെട്ട ദർശനയുടെ നാടകമായ സെനീബിൻ്റെ പുസ്തക രൂപത്തിൻ്റെ പ്രകാശനവും സി ബി എസ് ഇ എട്ടാം ക്ലാസ് മലയാള പുസ്തകത്തിൽ രചനകൾ തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാർക്ക് അനുമോദനവും ശനിയാഴ്ച പകൽ 2.30 ന് കട്ടപ്പന ദർശന ഹാളിൽ നടക്കും.
2025 ലെ സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ നാടക സംവിധായകൻ മനോജ് നാരായണൻ പുസ്തകം പ്രകാശിപ്പിക്കും. കവി കെ. ആർ. രാമചന്ദ്രൻ ഏറ്റുവാങ്ങും. എഴുത്തുകാരൻ ജോസ് കോനാട്ട് മുഖ്യ പ്രഭാഷണം നടത്തും. ജിജി കെ ഫിലിപ്പ്, മോബിൻ മോഹൻ, ജയാ കുറുപ്പ് , എം.ജെ.ആൻ്റണി, ഇ.ജെ.ജോസഫ്, പ്രിൻസ് ഓവേലിൽ, ബാബു പൗലോസ്, വി.എസ്. ദിപു, എം.എ. അഗസ്റ്റിൻ, മാത്യു ജോർജ്, എം.സി.ബോബൻ തുടങ്ങിയവർ സംസാരിക്കും. ദർശന പ്രസിഡൻറ് ഷാജി ചിത്ര അദ്ധ്യക്ഷനാകും.
ഇ.ജെ.ജോസഫ് രചിച്ച സെനീബ് ഇന്ത്യാ വിഭജനത്തിൻ്റെ കെടുതികൾ ശക്തമായി ആവിഷ്കരിക്കുന്ന നാടകമാണ്. മുതിർന്ന നാടക രചയിതാവും സംവിധായകനുമായ ടി. എം. എബ്രഹാമിൻ്റെ അവതാരികയോടെയാണ് പുസ്തകമിറങ്ങുന്നത്.സാഹിത്യ സദസാണ് പ്രസാധകർ.





