ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു; മൂന്നാറിലും വാഗമണ്ണിലും ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം
ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു; മൂന്നാറിലും വാഗമണ്ണിലും ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം.
ഇടുക്കിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, പള്ളിവാസല്‍, കുഞ്ചിത്തണ്ണി, വാഗമണ്‍ എന്നീ വില്ലേജുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ടൂറിസം വിലക്ക് പൂര്‍ണ്ണമായും പിന്‍വലിച്ചു. മഴയുടെ ശക്തി കുറയുകയും കാലാവസ്ഥാ മുന്നറിയിപ്പില്‍ മാറ്റം വന്ന് ജില്ലയില്‍ ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കാലവര്‍ഷവുമായി ബന്ധപ്പെട്ട് ശക്തമായ മഴയും കാറ്റും ഉണ്ടാകുകയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ വില്ലേജുകളില്‍ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഉത്തരവിറക്കിയിരുന്നത്. നിലവില്‍ കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ടൂറിസം നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്.





