കട്ടപ്പനയിലെ വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ച വി. ലൂക്കോസ് സാറിൻ്റെ ഒന്നാം ചരമവാർഷിക ദിനവും അനുസ്‌മരണ യോഗവും കട്ടപ്പന വെള്ളയാംകുടിയിൽ നടന്നു.

Aug 8, 2026 - 19:40
 0
കട്ടപ്പനയിലെ വിവിധ സ്കൂളുകളിൽ സേവനം അനുഷ്ഠിച്ച വി. ലൂക്കോസ് സാറിൻ്റെ ഒന്നാം ചരമവാർഷിക ദിനവും അനുസ്‌മരണ യോഗവും കട്ടപ്പന വെള്ളയാംകുടിയിൽ നടന്നു.
This is the title of the web page

വെള്ളയാംകുടി സെൻ്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനയോടെയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. തുടർന്ന് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ നിരവധി പേർ ലൂക്കോസ് സാറിനെ അനുസ്മരിച്ചു.

ചടങ്ങിൽ വച്ച് കലാകായിക മത്സരങ്ങളിലും പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കുന്ന ഒരു വിദ്യാർത്ഥിക്ക് ലൂക്കോസ് സാറിൻ്റെ പേരിൽ നൽകുന്ന എൻഡോമെന്റിന്റെ ആദ്യ തുക വെള്ളയാംകുടി സ്കൂൾ അധികൃതർക്ക് കൈമാറി.യോഗത്തിൽ കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി, മുൻ എംപി അഡ്വക്കേറ്റ് ജോയ്സ് ജോർജ് , അധ്യാപകർ ലൂക്കോസ് സാറിൻറെ കുടുംബാംഗങ്ങൾ മറ്റ് വിവിധ മേഖലകളിലുള്ള ആളുകൾ തുടങ്ങിയവർ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow