ബൈസണ്‍വാലി കോമാളികുടിയില്‍ ലോഡുമായി എത്തിയ ലോറി അപകടത്തില്‍പെട്ടു. തമിഴ്‌നാട്ടില്‍ നിന്നും കമ്പിയുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മാങ്കുളത്തേക്ക് ലോഡുമായി പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്.