കുമളി-ആനവിലാസം-കട്ടപ്പന റൂട്ടിൽ കടമാക്കുഴിയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലേക്ക് മറിഞ്ഞു. ഇതുവഴി വന്ന കെ.എസ്.ആർ.ടി.സി വേണാട് ബസിനും മാരുതി സുസുക്കി വാഗൺആർ കാറിനും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.ഇടിയുടെ ആഘാതത്തിൽ വാഗൺആർ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.