ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റവും വ്യാജപ്പട്ടയവും അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി.
ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റവും വ്യാജപ്പട്ടയവും അന്വേഷിക്കുന്ന പ്രത്യേക സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച സംഘം ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ഐ ജി കെ സേതുരാമൻ എന്നിവരുടെ നേതൃത്വത്തിലാണ്.
കോട്ടയം ആർഡിഒ നിജു കുര്യൻ, ഇടുക്കി ഡപ്യൂട്ടി കലക്ടർ ബിനു ജോസഫ്, ജില്ലാ ലോ ഓഫിസർ ജി രഘുറാം, സർവേ ഡപ്യൂട്ടി ഡയറക്ടർ എസ് .എസ്. ബിനു എന്നിവർ ഉൾപ്പെടെ 15 പേരാണ് സംഘത്തിൽ.വാഗമൺ, മൂന്നാർ, ചിന്നക്കനാൽ, പരുന്തുംപാറ ഉൾപ്പെടെ ഇടുക്കി ജില്ലയിലെ മുഴുവൻ കയ്യേറ്റങ്ങളും, അനധികൃതമായി നൽകിയ പട്ടയങ്ങളും സംഘം പരിശോധിക്കും.





