അടിവാരത്തു താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി ഉപ്പുതറയിൽ മല മുകളിൽ അനധികൃത കുളം, തടയണ നിർമാണം

Sep 4, 2023 - 08:27
 0
അടിവാരത്തു താമസിക്കുന്നവരുടെ ജീവനും സ്വത്തിനും  ഭീഷണിയുയർത്തി ഉപ്പുതറയിൽ  മല മുകളിൽ അനധികൃത കുളം, തടയണ നിർമാണം
This is the title of the web page

ഇടുക്കി ഉപ്പുതറ ഇടപ്പൂക്കുളത്താണ്  തോട്ടിലേക്കുള്ള നീരൊഴുക്കു തടഞ്ഞ് അനധികൃത നിർമാണം നടത്തുന്നത്.22 മീറ്റർ വിസ്തൃതിയിലാണ് കുളം നിർമ്മാണം. രണ്ടു മീറ്ററോളം ആഴത്തിൽ പണി നടന്നു കഴിഞ്ഞപ്പോഴാണ് പരിസരവാസികൾ വിവരമറിഞ്ഞത്. ജില്ലാ കളക്ടർ ഉൾപ്പടെ റവന്യൂ ഉദ്യോഗസ്ഥർക്കും അയ്യപ്പൻ കോവിൽ പഞ്ചായത്ത് , ഉപ്പുതറ പോലീസ് എന്നിവിടങ്ങളിലും പരാതി നൽകി. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചതോടെ പണി തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.

എന്നാൽ മണ്ണുമാന്തി യന്ത്രം ഉൾപ്പടെയുള്ള നിർമാണ സാമഗ്രികൾ മാറ്റിയിട്ടില്ല. മധുര സ്വദേശി വാങ്ങിയ ഇരുപത്തഞ്ചോളം ഏക്കറിലെ ഏലംകൃഷിയുടെ ആവശ്യത്തിലേക്കാണ് കുളം നിർമിക്കുന്നത്. ഇവിടെനിന്നും മുന്നൂറു മീറ്റർ മാറി മറ്റൊരു നീരൊഴുക്കു തടഞ്ഞ് തടയണ നിർമിക്കാനും നീക്കമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുളം, തടയണ നിർമ്മാണം നടക്കുന്നതിന് തൊട്ടു താഴെ നിന്നും 2018 ൽ ഉരുൾപൊട്ടലുണ്ടായി ഏക്കർ കണക്കിന് കൃഷി ഭൂമി ഒലിച്ചു പോയതാണ്. വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകാൻ ഏറെ സാധ്യതയുള്ള പ്രദേശമാണിവിടം. മലമുകളിൽ തടയണയും , കുളവും നിർമിക്കുന്നത് താഴ്ഭാഗത്തു താമസിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കു ഭീഷണിയാണ്. ദുരന്തമുണ്ടായാൽ പ്രദേശമാകെ ഒലിച്ചു പോകും.

What's Your Reaction?

like

dislike

love

funny

angry

sad

wow