തൊടുപുഴയിൽ പോലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം;ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്

Jul 25, 2026 - 11:49
 0
തൊടുപുഴയിൽ പോലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം;ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന് 
മെഡിക്കൽ റിപ്പോർട്ട്
This is the title of the web page

തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം. പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. കരിമണ്ണൂർ എസ്ഐ റോയ് സുകുമാരനും ഡ്രൈവർ ജിജോ ആൻ്റണിയുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ. കാക്കനാട് റീജണൽ കെമിക്കൽ എക്സാമിനേഴ്സ് ലാബിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ ഡി.ജി.പിക്ക് ഇടുക്കി എസ്.പി റിപ്പോർട്ട് നൽകി. രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് എസ്.പി പ്രതികരിച്ചു.

തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ പ്രദർശന പരിപാടിക്കിടെയാണ് രണ്ട് ഉദ്യോഗസ്ഥരും മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഇരുവരെയും തടഞ്ഞു വയ്ക്കുകയായിരുന്നു. സംഭവത്തിൽ ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ എട്ട് പേരുൾപ്പെടെ കണ്ടാൽ അറിയാവുന്ന 208 പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow