ഇടുക്കിയിൽ വാഗമൺ വരാട്ടുമേട്ടിലെ കയ്യേറ്റം ഒഴിപ്പിച്ചു. മലമുകളിൽ സ്വകാര്യ വ്യക്തി കൈയ്യേറിയ പത്തേക്കർ സ്ഥലമാണ് റവന്യൂ അധികൃതർ തിരിച്ചു പിടിച്ചത്

Jul 23, 2026 - 19:38
 0
ഇടുക്കിയിൽ വാഗമൺ വരാട്ടുമേട്ടിലെ കയ്യേറ്റം  ഒഴിപ്പിച്ചു. മലമുകളിൽ സ്വകാര്യ വ്യക്തി കൈയ്യേറിയ പത്തേക്കർ സ്ഥലമാണ് റവന്യൂ അധികൃതർ തിരിച്ചു പിടിച്ചത്
This is the title of the web page

വാഗമൺ ഏലപ്പാറ വില്ലേജുകളുടെ പരിധിയിൽ വരുന്ന സർവ്വേ നമ്പർ 152/1 ൽ പെടുന്ന പത്തേക്കർ റവന്യൂ പാറപ്പുറം പോക്കാണ് സ്വകാര്യവ്യക്തി കയ്യേറി കൈവശം വച്ചിരുന്നത്.പട്ടയമുള്ള സ്ഥലത്തോട് ചേർന്ന് കിടക്കുന്ന സ്ഥലം വേലി കെട്ടി തിരിച്ചെടുക്കുകയായിരുന്നു.തുടർന്ന് ഇവിടെ റിസോർട്ട് ഉൾപ്പെടെയുള്ളവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു.സ്ഥലത്തിൻറെ ഒരുവശത്ത് കപ്പയും കൃഷി ചെയ്തു.കയ്യേറ്റം സംബന്ധിച്ച മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതോടെ റവന്യൂ വകുപ്പ് വിഷയത്തിൽ ഇടപെടുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടർന്ന് നടത്തിയ പരിശോധനയിൽ വാഗമൺ ഏലപ്പാറ വില്ലേജുകളിലെ റവന്യൂ പുറമ്പോക്കിൽ പെടുന്ന 1087 ഏക്കർ സ്ഥലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഇതെന്ന് കണ്ടെത്തി.തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.ജെസിബി ഉപയോഗിച്ച് കയ്യേറ്റ ഭൂമിയിൽ ഉണ്ടായിരുന്ന കെട്ടിടം തകർക്കുകയും വേലി ഇടിച്ചു നിരത്തുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വരാട്ടുപാറയിലേക്ക് ഓഫ് റോഡ് ജീപ്പ് സഫാരി നടത്തിയിരുന്ന റോഡ് റവന്യൂ ഉദ്യോഗസ്ഥർ അടച്ചു.കയ്യേറ്റ ഭൂമിക്ക് സമീപത്തായി സിനിമ നടൻ പ്രകാശ് രാജിന്റെ സ്ഥലവും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ കുറച്ചുഭാഗം സർക്കാർ ഭൂമിയാണെന്നാണ് പ്രാഥമിക നിഗമനം. ഇത് പ്രകാശ് രാജിന്റെ സാന്നിധ്യത്തിൽ അളന്നു തിട്ടപ്പെടുതാനായി നോട്ടീസ് കൊടുത്തിട്ടുണ്ട്.മേഖലയിൽ കൂടുതൽ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടെന്ന് വിലയിരുത്തലിലാണ് റവന്യൂ വകുപ്പ്.വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ആണ് റവന്യൂ വകുപ്പിന്റെ നീക്കം.

Slide 1
Slide 2
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow