റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും 25 ന് കട്ടപ്പന ടൗൺഹാളിൽ .
മനുഷ്യസേവനത്തിനും സാമൂഹിക പുരോഗതിക്കും വേണ്ടി 1.4 ദശലക്ഷത്തിലധികം അംഗങ്ങളിലൂടെ സമൂഹത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സന്നദ്ധ സേവന സംഘടനകളിലൊന്നാണ് റോട്ടറി ഇൻ്റർനാഷണൽ. സേവനപാരമ്പര്യം അഭിമാനത്തോടെ പിന്തുടരുകയാണ് ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ കട്ടപ്പനയിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ.
ഈ വർഷം ക്ലബ് സിൽവർ ജൂബിലി ആഘോഷിക്കുന്നതും ഏറെ അഭിമാനകരമായ നാഴികക്കല്ലാണ്.മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് കഴിഞ്ഞ വർഷം നിരവധി ശ്രദ്ധേയമായ സേവന പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ ക്ലബിന് സാധിച്ചിട്ടുണ്ട്.അനിൽ രവീന്ദ്രൻ പ്രസിഡൻ്റായും, . പ്രദീപ് രാജൻ ചെട്ടിയാർ സെക്രട്ടറിയായും, രാജേഷ് എൻ.എൻ. ട്രഷററായും പുതിയൊരു റോട്ടറി വർഷത്തിലേയ്ക്ക് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ കടക്കുകയാണ്.
പുതുതലമുറയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ പദ്ധതികൾ, വായന പ്രോത്സാഹനം, പ്രാഥമിക വിദ്യാഭ്യാസ സഹായ പദ്ധതികൾ, ആലംബഹീനർക്ക് കൈത്താങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ, ജൈവകൃഷി പ്രോത്സാഹനം, നേത്രചികിത്സാ ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, വയോജനപരിപാലനം, കിടപ്പുരോഗികൾക്കായുള്ള കരുതൽ പദ്ധതികൾ, രക്തദാന ക്യാമ്പുകൾ, ഭിന്നശേഷിക്കാർക്കായുള്ള ടൂർ പ്രോഗ്രാമുകൾ, 350 ശുചീകരണ പ്രവർത്തനങ്ങൾ, വാട്ടർ സാനിറ്റേഷൻ പദ്ധതികൾ, സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വിവിധ സാമൂഹിക പദ്ധതികൾ എന്നിവയിലൂടെ ഈ വർഷവും ക്ലബ്ബ് സേവനരംഗത്ത് പുതിയ അധ്യായങ്ങൾ രചിക്കാൻ ഒരുങ്ങുകയാണ്. വാർത്താ സമ്മേളനത്തിൽ മനോജ് എബ്രാഹാം,പ്രദീപ് എസ് മണി, അനിൽ രവിന്ദ്രൻ , പ്രദീപ് രാജൻ, തോമസ് മാത്യൂ , വിനീഷ് കുമാർ ,ഷിബു കെ.ആർ,എന്നിവർ പങ്കെടുത്തു.

