ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 'കവിതാരാമം' എന്ന പേരിൽ ആദരവ് നൽകുന്നു.

Jul 23, 2026 - 17:35
 0
ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 'കവിതാരാമം' എന്ന പേരിൽ ആദരവ് നൽകുന്നു.
This is the title of the web page

ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞുനിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 'കവിതാരാമം' എന്ന പേരിൽ ആദരവ് നൽകുന്നു. 2026 ജൂലൈ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ കട്ടപ്പന ഏദൻ ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

​എഴുത്തുകാരൻ എന്നതിലുപരി മികച്ച സംഘാടകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, സാംസ്കാരിക-രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി നിരന്തരം ഇടപെടുന്ന വ്യക്തിത്വമാണ് കെ. ആർ. രാമചന്ദ്രൻ. അദ്ദേഹത്തിന്റെ കവിതാവഴികളെയും സാംസ്കാരിക സംഭാവനകളെയും മുൻനിർത്തി വിപുലമായ പരിപാടികളാണ് ആദരസന്ധ്യയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഞായറാഴ്ച ​ഉച്ച തിരിഞ്ഞ് 2:00 മണിക്ക് ജില്ലയിലെ കവികൾ കവിതകൾ ചൊല്ലിക്കൊണ്ട് കെ ആർ രാമചന്ദ്രന് കവിതാദരം നൽകും. കെ. ആറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ ഗായകർ ആലപിക്കും. 3:00 മണിക്ക് കെ. ആറിന്റെ കാവ്യലോകത്തെ അടിസ്ഥാനമാക്കി കവിതയിലെ പ്രതിരോധം, പെണ്ണിടങ്ങൾ, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടക്കും. നാലുമണിക്ക് നടക്കുന്ന 'കെ. ആറിന്റെ സാംസ്കാരിക ലോകം' എന്ന സെഷനിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സൗഹൃദാനുഭവങ്ങൾ പങ്കുവെക്കും.

​വൈകുന്നേരം 5:00 മണിക്കുള്ള ആദരസന്ധ്യ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ. ആർ. രാമചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘ഊന്നുവടികൾ’ കവി ജിജി കെ. ഫിലിപ്പ് പ്രകാശനം ചെയ്യും. പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും.​ജനപ്രതിനിധികളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ഈ സാംസ്കാരിക കൂട്ടായ്മയിലേക്ക് മുഴുവൻ കലാ-സാഹിത്യ സ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.വാർത്തസമ്മേളനത്തിൽ മോബിൻ മോഹൻ,ഇ.ജെ ജോസഫ്,എം.സി ബോബൻ,ബാബു പൗലോസ്,കെ. എ മണി, പ്രിൻസ് ഓവേലിൽ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow