സിപിഐഎമ്മിനെതിരെയുള്ള ഉദ്യോഗസ്ഥ- പരിസ്ഥിതി സംഘടന-യുഡിഎഫ് കൂട്ടുകെട്ട് : 164 കേന്ദ്രങ്ങളില്‍ ത്രിദിന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.വി. വർഗീസ്

Sep 1, 2023 - 16:16
 0
സിപിഐഎമ്മിനെതിരെയുള്ള ഉദ്യോഗസ്ഥ-
പരിസ്ഥിതി സംഘടന-യുഡിഎഫ് കൂട്ടുകെട്ട് :
 164 കേന്ദ്രങ്ങളില്‍ ത്രിദിന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.വി. വർഗീസ്
This is the title of the web page

സിപിഐ എമ്മിനെതിരെ ഗൂഢാലോചന നടത്തുകയും ജില്ലയില്‍ ഏകപക്ഷീയമായി ഉദ്യോഗസ്ഥര്‍ ഉത്തരവുകള്‍ അടിച്ചേല്‍പ്പിച്ച് ജനജീവിതം ദുസഹമാക്കാനുമുള്ള കുത്സിത നീക്കത്തിനെതിരെ 5,6,7 തീയതികളില്‍ ജില്ലയിലുടനീളം ത്രിദിന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി സംഘടനകളും അഭിഭാഷക ലോബിയും ഉദ്യോഗസ്ഥരും യുഡിഎഫും ചേര്‍ന്ന് ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കി വീണ്ടും കോടതി വ്യവഹാരങ്ങളില്‍ തളച്ചിടാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഇതിനായി സിപിഐഎം ഓഫീസുകളെ കേസില്‍പെടുത്തി പാര്‍ടി പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും നേതാക്കള്‍ക്കെതിരെ കേസെടുക്കാനും മുതിരുകയാണ്. സര്‍ക്കാര്‍ ഭൂമി കൈയേറി കോണ്‍ഗ്രസ് നിര്‍മിച്ച ഓഫീസുകള്‍ക്ക് സംരക്ഷണം നല്‍കുകയും പട്ടയവസ്തുവില്‍ കരമടച്ച് പ്രവര്‍ത്തിച്ചുവരുന്ന സിപിഐഎം ഓഫീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന വിചിത്ര നടപടിയും ഇരട്ടത്താപ്പ് രാഷ്ട്രീയവുമാണ് നടത്തുന്നത്. ജനപ്രതിനിധികളെയും രാഷ്ട്രീയപാര്‍ട്ടികളെയും അവഗണിച്ച് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അരങ്ങുവാഴാന്‍ അനുവദിക്കില്ല.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഏഴു മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജില്ലയിലെ 164 ലോക്കല്‍ കമ്മിറ്റി കേന്ദ്രങ്ങളില്‍ ത്രിദിന പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങളിലും പൊതുയോഗങ്ങളിലും നൂറുകണക്കിനാളുകള്‍ പങ്കെടുക്കും. സിപിഐഎം പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പരിസ്ഥിതി സംഘടന-ഉദ്യോഗസ്ഥ-യുഡിഎഫ് കൂട്ടുകെട്ട് നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയുക, ഭൂവിനിയോഗ ഭേദഗതി ബില്‍ അട്ടിമറിക്കാന്‍ നിയമസഭയില്‍ ആസൂത്രിത നീക്കം നടത്തിയ യുഡിഎഫിനെതിരെ പ്രതികരിക്കുക,മൂന്നാര്‍ മേഖലയിലെ 13 പഞ്ചായത്തുകളില്‍ നിര്‍മാണ നിയന്ത്രണം അടിച്ചേല്‍പ്പിച്ച് ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതെ കലക്ടര്‍ ഏകപക്ഷീയമായി ഇറക്കിയ ഉത്തരവ് പിന്‍വലിക്കുക,ശാസ്ത്രീയ പഠനം നടത്താതെയുള്ള ഉത്തരവ് അടിയന്തരമായി പിൻവലിക്കുക,ദുരന്തനിവാരണ പദ്ധതികള്‍ തയ്യാറാക്കുന്നതിന് ഐഐടി പോലുള്ള ഏജന്‍സികളെ ഉപയോഗപ്പെടുത്തി ശാസ്ത്രീയ പഠനം ഉറപ്പാക്കുക,കാന്തല്ലൂര്‍ പഞ്ചായത്തിലെ കീഴാന്തൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 50ലെ 10,660 റവന്യൂഭൂമി വനം വകുപ്പിന് തീറെഴുതിക്കൊടുത്ത കലക്ടറുടെ ഏകപക്ഷീയ ഉത്തരവ് പിന്‍വലിക്കുക,ഭൂപ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാക്കി കോടതി വ്യവഹാരങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ആസൂത്രിത ഗൂഢാലോചന നടത്തുന്ന ഉദ്യോഗസ്ഥ-പരിസ്ഥിതി സംഘടന ലോബിയുടെ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കുകഎന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുമെന്നും ഇഎഫ്എല്‍ നടപ്പാക്കുമെന്നും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അനന്തരഫലങ്ങള്‍ ഇപ്പോഴും ഇടുക്കിക്കാര്‍ നേരിടുകയാണ്. മുന്‍ കലക്ടര്‍ കെ കൗശിഖന്‍ എട്ട് പഞ്ചായത്തുകളെ നിര്‍മാണ നിരോധിത മേഖലകളാക്കി ഉത്തരവിട്ടു. മൂന്നാറുമായി യാതൊരു ബന്ധവുമില്ലാത്ത ആനവിലാസത്തെ പോലും ഉള്‍പ്പെടുത്തി ജനജീവിതം ദുസഹമാക്കി. ഇതിനു സമാനമാണ് ഇപ്പോള്‍ 13 പഞ്ചായത്തുകളില്‍ നിര്‍മാണനിയന്ത്രണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ഉത്തരവുകള്‍ ഒന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലല്ല. തികച്ചും ഏകപക്ഷീയമാണ്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് സിപിഐഎം നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സിപിഐഎം കട്ടപ്പന ഏരിയ സെക്രട്ടറി വി ആര്‍ സജിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow