ഉപ്പുതറയിൽ തെരുവ് നായകൾ കൊന്നത് 30 വളർത്ത് മുയലുകളെ
ഉപ്പുതറ മത്തായിപ്പാറ പുളിമൂട്ടിൽ തോമസ് ജോർജ് - ലീലാമ്മ ദമ്പതികളുടെ 30 മുയലുകളെ കഴിഞ്ഞ രാത്രി തെരുവ് നായ കൊന്നു. 4 മുയലുകള കടിച്ചു കൊണ്ട് കൊണ്ടുപോവുകയും ചെയ്തു. തെരുവ് നായുടെ ആക്രമണത്തിൽ മുയലുകൾ ചാകുന്നത് ഇത് രണ്ടാം തവണയാണ്.
രാത്രിയാണ് തോമസിന്റെ വീടിന്റെ പിന്നിലെ കൂട്ടിൽ കിടന്ന മുയലുകളെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. 30 മുയലുകളായിരുന്നു കൂട്ടിൽ ഉണ്ടായിരുന്നത്. പൂർണ്ണ വളർച്ച എത്തിയ മുയലുകളായിരുന്നു ഭൂരിഭാഗവും. പുലർച്ചെ പശുവിനെ കറക്കാൻ ഇറങ്ങിയ തോമസ് പതിവു പോലെ മുയലിന്റെ കൂട്ടിൽ എത്തിയപ്പോഴാണ് നായ്ക്കൾ കൂട്ടിൽ നിന്നും ഇറങ്ങി ഓടിപ്പോയത്. കൂട് പരിശോധിച്ചപ്പോഴാണ് കരളലിയിക്കുന്ന രംഗം കണ്ടത് . രണ്ട് മാസം മുൻപും ഇദ്ദേഹത്തിന്റെ കൂട്ടിൽ നിന്നും ഒൻപത് മുയലുകളെ തെരുവ് നായ്ക്കൾ കൊന്നിരുന്നു , കമ്പി വല അടിച്ച കൂട് ന്റെ ചെറിയ വാതിലുകൾ തകർത്താണ് നായ്ക്കൾ അകത്ത് കടന്നത് , കൃഷിയും, പശുവളർത്തലും , മുയൽ വളർത്തലുമായി ഉപജീവനം കഴിഞ്ഞിരുന്ന ഇവർക്ക് വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടായിരിക്കുന്നത് , വളകോട് ഭാഗത്ത് കഴിഞ്ഞ കുറെ നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം കാരണം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. പല കുടുംബങ്ങളിലെയും വളർത്തുമൃഗങ്ങളെ തെരുവ് നായ്ക്കൾ കൊന്ന് തിന്നുന്നത് പതിവാണ്.