ഇടുക്കി കണ്ണം പടിയിൽ ആദിവാസി യുവാവിനെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ മൂന്നാം പ്രതി അറസ്റ്റിൽ
ഇടുക്കി കണ്ണം പടിയിൽ ആദിവാസി യുവാവിനെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ മൂന്നാം പ്രതി അറസ്റ്റിൽ

വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫിന്റെ അറസ്റ്റാണ് രേഖപെടുത്തിയത്.കണ്ണം പടിയിൽ സരുൺസജിയെന്ന ആദിവാസി യുവാവിനെ, കാട്ടിറച്ചി കടത്തി എന്നാരോപിച്ച് വനം വകുപ്പ് കള്ളകേസ് എടുക്കുകയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയും ചെയ്ത സംഭവത്തിലാണ് മൂന്നാം പ്രതി അറസ്റ്റിലായിരിക്കുന്നത്. വനം വകുപ്പ് സീനിയർ ഡ്രൈവർ ജിമ്മി ജോസഫിന്റെ അറസ്റ്റാണ് രേഖപെടുത്തിയത്.
ഒന്നും രണ്ടും പ്രതികളായ സെക്ഷൻ ഫോറസ്റ്റർ വി അനിൽകുമാർ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വി സി ലെനിൻ എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. 4,11പ്രതികൾ ഒഴികെ ഉള്ളവർ അന്വേഷണഉദ്യോഗസ്ഥനു മുൻപിൽ ഹാജരായിരുന്നു. തുടർന്ന് 4 ആം പ്രതി ഷിജി രാജിനെയും അറസ്റ്റ് ചെയ്തു.11-ാം പ്രതി ഇടുക്കി ഡി എഫ് ഓ ബി രാഹുലിനെ അറസ്റ്റ് ചെയ്തിട്ടില്ല.
ജിമ്മി ജോസഫ് മുൻപ് രണ്ട് പ്രാവശ്യം ജാമ്യഹർജി കോടതിയിൽ സമർപ്പിച്ചിരുന്നെങ്കിലും തള്ളപ്പെട്ടു,അറസ്റ്റ് ചെയ്ത ജിമ്മി ജോസഫിനെ ഇടുക്കി കോടതിയിൽ ഹാജരാക്കി.