മൂന്നാറിൽ പടയപ്പ കാർ തകർത്തു. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ ആണ് സംഭവം.
മൂന്നാറിൽ പടയപ്പ കാർ തകർത്തു. മൂന്നാർ നല്ലതണ്ണി എസ്റ്റേറ്റിൽ ആണ് സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ നല്ലതണ്ണി എസ്റ്റേറ്റിൽ എത്തിയത്.നല്ലതണ്ണി സ്വദേശി ദിനകരന്റെ കാറാണ് പടയപ്പ തകർത്തത്.
ഉടൻതന്നെ കാറുടമ വനവകുപ്പിനെ വിവരം അറിയിച്ചു. വനവകുപ്പ് സ്ഥലത്തെത്തി പടയപ്പയെ കാട്ടിലേക്ക് തുരുത്തുകയായിരുന്നു.കഴിഞ്ഞ കുറെ നാളുകളായി കല്ലാറിലെ മാലിന്യ പ്ലാന്റിൽ ആണ് പടയപ്പ സ്ഥിരമായി ഉള്ളത്.പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ ഉള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു.

