തിരുവോണദിനത്തിൽ കുചേല ദിനാചരണം നടത്തി കർഷക ഫെഡറേഷൻ

Aug 29, 2023 - 17:20
 0
തിരുവോണദിനത്തിൽ കുചേല ദിനാചരണം നടത്തി കർഷക ഫെഡറേഷൻ
This is the title of the web page

ചെറുകിട തേയില കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തിരുവോണ നാളിൽ കുചേല ദിനം ആചരിച്ചത്.നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുമ്പോൾ കൊളുന്തിന് വില ഇടിയുകയാണ്. ഉത്പാദനച്ചെലവും വളം, കീടനാശിനികളുടെ വിലയും കണക്കാക്കുമ്പോൾ പച്ചക്കൊളുന്തിന് കിലോയ്ക്ക് 25 രൂപയെങ്കിലും ലഭിയ്ക്കണം.എന്നാൽ ശരാശരി 11 രൂപയാണ് നിലവിൽ ലഭിയ്ക്കുന്നത്. അതിർത്തിയ്ക്ക് അപ്പുറത്ത് തമിഴ്‌നാട്ടിൽ കിലോയ്ക്ക് 40 രൂപവരെ പച്ചക്കൊളുന്തിന് വില ലഭിയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് ചില ഫാക്ടറികളിൽ മെച്ചപ്പെട്ട വില കൊളുന്തിന് ലഭിയ്ക്കുന്നുണ്ടെങ്കിലും ഏജന്റുമാർ കർഷകരെ ചൂഷണം ചെയ്യുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പച്ചക്കൊളുന്തിന്റെ വില നിർണയക്കമ്മിറ്റിയിൽ കർഷകർക്ക് പകരം വ്യാപാരി പ്രതിനിധികളെയാണ് ടീബോർഡ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്റ്റേറ്റ് ഉടമകളും ടീ ബോർഡ് ഉദ്യോഗസ്ഥരും ഒരു മാനദണ്ഡവും പാലിക്കാതെയാണ് കൊളുന്ത് വില നിശ്ചയിക്കുന്നത്. തേയിലപ്പൊടിയ്ക്ക് 220 മുതൽ 3000 വരെ വിലയുള്ളപ്പോഴാണ് കർഷകരോട് ക്രൂരത. കർഷകർക്ക് കുളം , കിണർ നിർമാണങ്ങളുടെ 2016 ൽ ൽപ്രഖ്യാപിച്ച സബ്‌സിഡികളും ലഭിച്ചിട്ടില്ല. എന്നാൽ എസ്റ്റേറ്റ് ഉടമകൾക്ക് കോടികളുടെ സബ്‌സിഡികൾ ടീബോർഡ് നൽകുന്നുമുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ചെറുകിട തെയില കർഷകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചാണ് തിരുവോണ നാളിൽ കുചേല ദിനം ആചരിച്ചത്.ടീ ബോർഡ് ഉദ്യേഗസ്ഥരും തോട്ടം ഉടമകളും ഇടനിലക്കാരും സുഭിക്ഷമായി ഓണം ഉണ്ണുമ്പോൾ ചെറുകിട കർഷകർ പട്ടിണിക്കഞ്ഞി കുടിച്ചാണ് കുചേല ദിനം ആചരിച്ചത്.ചെറുകിട തേയില കർഷകർ ടീ ബോർഡ് ധർണ ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് വൈ.സി. സറ്റീഫൻ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കുര്യൻ ചീരാംകുന്നേൽ, അപ്പച്ചൻ കാക്കനാട് ,ജോജോ കൊല്ലക്കൊമ്പിൽ എന്നിവർ കുചേല ദിനാചരണത്തിന് നേതൃത്വം നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow