ഇടുക്കി ജില്ലയിൽ 13 പഞ്ചായത്തുകളിൽ അതീവ ദുരന്ത മേഖലകൾ ഉള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ

Aug 27, 2023 - 16:03
 0
ഇടുക്കി ജില്ലയിൽ
 13 പഞ്ചായത്തുകളിൽ
 അതീവ
ദുരന്ത മേഖലകൾ ഉള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ
This is the title of the web page

ദേവികുളം മണ്ഡലത്തിലുൾപ്പെടെയുള്ള 13 പഞ്ചായത്തുകളിലായി 155 ഹോട്ട് സ്പോട്ടുകൾ ( അതീവ ദുരന്ത മേഖല) ഉള്ളതായി ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ.ഇതിൽ ഏറ്റവും കൂടുതലുള്ളത് മൂന്നാർ പഞ്ചായത്തിലാണ്.മൂന്നാർ പഞ്ചായത്തിൽ 6 സോയിൽ പൈപ്പിങ് മേഖലയും ഉള്ളതായി കണ്ടെത്തി.2015 മുതൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഐഐടികളിലെ വിദഗ്ധർ ,വിവിധ സർക്കാർ ഏജൻസികൾ ,പൊതുമരാമത്ത് എന്നിവർ നടത്തിയ പഠനത്തിലാണ്  ഹോട്സ്പോട്ടുകൾ  കണ്ടെത്തിയത്. മൂന്നാർ ടൗൺ, ഇക്കാ നഗറിലെ സർക്കാർ ഹോട്ടൽ, ദേവികുളം റോഡിലെ പഴയ ഗവ.കോളജ്, ബൊട്ടാണിക്കൽ ഗാർഡൻ, ഇക്കാ നഗറിലെ വൈദ്യുതി ബോർഡ് ഭൂമികൾ, പഴയ മൂന്നാർ സിഎസ്ഐപള്ളിക്കു സമീപം എന്നിവയാണ് ടൗണിനു സമീപമുള്ള ഹോട്ട് സ്പോട്ടുകൾ . കൂടാതെ വട്ടവട, ചിന്നക്കനാൽ പള്ളിവാസൽ, കാന്തല്ലൂർ, മറയൂർ തുടങ്ങിയ 13 പഞ്ചായത്തുകളിലും ഇത്തരം ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിയട്ടുണ്ട്.അതീവ പാരിസ്ഥിതിക ദുർബല മേഖലകളായ ഇത്തരം മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ദുരന്ത സാധ്യത വർധിപ്പിക്കുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശത്തെ തുടർന്നാണ് 13 പഞ്ചായത്തുകളിൽ നിർമാണ നിരോധനമേർപ്പെടുത്തി രണ്ടാഴ്ചമുൻപ് ഉത്തരവിറക്കിയത്. 13 പഞ്ചായത്തുകളിലെ 155 ഹോട്ട് സ്പോട്ടുകൾ പരിചയപ്പെടാനും ഈ മേഖലകളിലെ നിർമാണ നിരോധനം, സംരക്ഷണം, പ്രശ്നങ്ങൾ, അപകട സാധ്യത തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ദേവികുളം താലൂക്കിലെ റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥർക്കായി സെപ്റ്റംബർ 5ന് കലക്ടറേറ്റിൽ പഠന ക്ലാസ് നടത്തും.ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നുള്ള വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow