യു.ഡി എഫ് ഉപ്പുതറ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ മാവേലി സ്റ്റോർ ഉപരോധ സമരം നടത്തി
യു.ഡി എഫ് ഉപ്പുതറ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ മാവേലി സ്റ്റോർ ഉപരോധ സമരം നടത്തി
മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി. എഫ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലി സ്റ്റോർ ഉപരാധ സമരം നടത്തി. യു.ഡി. എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇത്ര ദാരിദ്രത്തിൽ കേരള ജനത ഓണം ആഘോഷിച്ചിട്ടുള്ള കാലഘട്ടം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സഹിക്കാവുന്നതിൽ അപ്പുറമാണെന്നും യോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. യു.ഡി. എഫ് സമരം നടത്തുന്നത് കൊണ്ടാണ് മാവേലി സ്റ്റോർ തുറന്ന് വച്ചിരിക്കുന്നതെന്നും കയ്യിൽ കാശില്ലാത്ത, മേടിച്ചാൽ കൊടുക്കാത്ത സർക്കാരാണിതെന്നും ജോയി വെട്ടിക്കുഴി കുറ്റപ്പെടുത്തി.
കോൺഗസ് മണ്ഡലം കമ്മറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം മാവേലി സ്റ്റാർ പരിസരത്ത് സമാപിച്ചു. യു ഡി എഫ് ഉപ്പുതറ മണ്ഡലം ചെയർമാൻ സാബു വേങ്ങവേലി അദ്ധ്യക്ഷത വഹിച്ചു സി.സി.സി. ജന: സെക്രട്ടറി അഡ്വ: അരുൺ പൊടി പാറ, ജോർജ് ജോസഫ് , പി.എം വർക്കി പൊടിപാറ , വി.കെ കുഞ്ഞുമോൻ, സി.റ്റി ആമോസ് , കെ.പി. കേശവൻ, പി.റ്റി. തോമസ് , ആർ പെരുമാൾ , ഷിബു മാത്യു എന്നിവർ പ്രസംഗിച്ചു.