പാര്‍ട്ടിഓഫീസുകള്‍ 50  വര്‍ഷത്തിലധികം പഴക്കമുളള ജനങ്ങളുടെ സ്ഥാപനം  സി.പി.ഐ.എം

Aug 24, 2023 - 10:05
 0
പാര്‍ട്ടിഓഫീസുകള്‍ 50  വര്‍ഷത്തിലധികം
പഴക്കമുളള ജനങ്ങളുടെ സ്ഥാപനം  സി.പി.ഐ.എം
This is the title of the web page

ചെറുതോണി:  സിപിഐഎം ഓഫീസുകള്‍ 50 വര്‍ത്തിലധികം പഴക്കമുളളതും  പട്ടയമുളളതും  കരം അടച്ചുവരുന്നതുമായ  ഭൂമിയാണന്നും സിപിഐഎം  ജില്ലാ സെക്രട്ടറിയേറ്റ്  വാര്‍ത്താകുറിപ്പില്‍  പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി  പാറമട റിസോര്‍ട്ട് ലോബികളുമായി ഒത്തുകളച്ച് ചുരുങ്ങിയ കാലം കൊണ്ട് 35 കോടിയുടെ അനധികൃത സ്വത്തുണ്ടാക്കിയ  മുത്യു കുഴല്‍നാടനെന്ന തട്ടിപ്പുകാരനെ  വെളളപൂശാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഐഎമ്മിന്റെ ശാന്തന്‍പാറ ഏരിയാകമ്മിറ്റി ഓഫീസ് 1966 ല്‍ വില കൊടുത്ത് വാങ്ങിയ സ്ഥലത്താണ് പ്രവര്‍ത്തിച്ചു വരുന്നത്. 8 സെന്റ് സ്ഥലത്തിന് 1966 ല്‍ എല്‍.എ പട്ടയം  കിട്ടിയതാണ്. അന്നുമുതല്‍ കരം അടച്ചുപോരുന്ന സ്ഥലമാണ്.  അസൗകര്യങ്ങളുടെ നടവില്‍ അപകടാവസ്ഥയിലായ നിലയിലാണ് 50 വര്‍ഷമായി പ്രവര്‍ത്തിച്ചു പോന്നത്. പാര്‍ട്ടി ഓഫീസിന്റെ  നവീകരണ പ്രവര്‍ത്തങ്ങള്‍ മാത്രമാണ് നടന്നുവന്നത്. സ്ഥലത്തിന്റെ  ആധാരവും മുന്നാധാരവും അടക്കം മുഴുവന്‍ രേഖകളുമുണ്ട്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്നുളള  റോഡിന് വീതി കുറവായി വന്നപ്പോള്‍ പാര്‍ട്ടി ഓഫീസിന്റെ സ്ഥലം റോഡിന് വീതികൂട്ടുന്നതിനായി വിട്ടുനല്‍കിയിരുന്നു. ബൈസണ്‍വാലിയിലെ പാര്‍ട്ടി
ഓഫീസിനും  50 വര്‍ഷത്തിലധികം പഴക്കമുണ്ട്.  പി.കെ ചെല്ലപ്പന്‍ എന്നയാള്‍ പാര്‍ട്ടിക്ക് സംഭാവന നല്‍കിയ സ്ഥലമാണ്. അടുത്തിടെ കുഞ്ചിത്തണ്ണി ഖജനാപ്പാറ റോഡിന്റെ നിര്‍മ്മാണം നടന്നപ്പോള്‍ അപകടാവസ്ഥയിലായ പാര്‍ട്ടീഓഫീസ്  പൊളിച്ചു മാറ്റണമെന്ന് റോഡ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍പ്രകാരമാണ് അപകടാവസ്ഥയിലായ പാര്‍ട്ടി ഓഫീസ് സുരക്ഷിതമാക്കി നവീകരിച്ചത്. ഇതേ റോഡിന്റെ നിര്‍മ്മാണ സാഹചര്യത്തിലാണ് 20 ഏക്കറുളള (പൊട്ടന്‍കാട്) പാര്‍ട്ടി ഓഫീസും  നവീകരിക്കേണ്ടിവന്നത്. പൊട്ടന്‍കാട് പാര്‍ട്ടിഓഫീസും പഴയ പട്ടയമുളള കരം അടച്ചു പോരുന്ന സ്ഥലത്താണ്  . വസ്തുത ഇതായിരിക്കെ ആടിനെ പട്ടിയാക്കാനും  പട്ടിയെ പേപ്പട്ടിയാക്കാനുമാണ് ചിലര്‍ ശ്രമിക്കുന്നത്. പാര്‍ട്ടി ഓഫീസുകള്‍ ജനങ്ങളുടെ സ്വത്താണ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പറയാനും കേള്‍ക്കാനും പരിഹാരം കാണാനുമുളള ഇടമാണ്. ഇടുക്കിയിലെ 164 ലോക്കല്‍ കമ്മിറ്റി ഓഫീസുകളും ജനസേനവകേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ഒരു സര്‍ക്കാരും ചെയ്യാന്‍ തയ്യാറാകാതിരുന്ന ഭൂമിപതിവ് നിയമഭേദഗതിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായതോടെ പരിസ്ഥിതിവാദികളും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും  ആക്രമിക്കുകയാണ്  . പാറമട റിസോര്‍ട്ട് ലോബിയുടെ വക്താവായ കളളപണക്കാരനെ   രക്ഷിച്ചെടുക്കാന്‍ കോണ്‍ഗ്രസും വലതുപക്ഷ പ്രചാരകരും നടത്തുന്ന  ശ്രമങ്ങള്‍ ജനങ്ങള്‍ തളളിക്കളയും  . സിപിഐഎം  ജനങ്ങളുട പാര്‍ട്ടിയാണ്. ഇടുക്കിയിലെ കര്‍ഷകരെ കുടിയേറ്റ മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്തിയ പ്രസ്ഥാനത്തിന് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും  സിപിഐഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow