പ്ലസ്‌ ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം, വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്ത്

May 25, 2023 - 16:10
 0
പ്ലസ്‌ ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം, വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്ത്
This is the title of the web page

ഈ വര്‍ഷത്തെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞ വർഷം 83.87 ശതമാനമായിരുന്നു വിജയം.78.39 ആണ് വിഎച്ച്എസ്ഇ വിജയശതമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ആകെ 4,32,436 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർ സെക്കന്ററി പരീക്ഷ എഴുതിയത്. ഇതിൽ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 376135 വിദ്യാർഥികളിൽ 312005 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.സയൻസ് വിഭാഗത്തിൽ 97.31 ഉം കൊമേഴ്സ് വിഭാഗത്തിൽ 82.75 ഉം ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 71.93 ഉം ശതമാനമാണ് വിജയം. 33,815 കുട്ടികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. കൂടുതൽ എ പ്ലസ് നേടിയവർ മലപ്പുറത്താണ്
സ‍ർക്കാർ സ്കൂളുകളുടെ വിജയശതമാനം 79.19 ആണ്.എയ്ഡഡ് സ്കൂളുകൾ 86.31%,ആൺ എയ്ഡഡ് സ്കൂളുകൾ 82.70% , സ്പെഷൽ സ്കൂളുകൾ 99.32% വിജയവും സ്വന്തമാക്കി. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളമാണ്, 88.55 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ട-76.59 ശതമാനം. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകൾ 77 ആണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വൊക്കേഷ്ണൽ ഹയർ സെക്കന്ററിയിൽ 28495 പേർ പരീക്ഷ എഴുതിയതിൽ 22338 പേരാണ് ഉപരിപഠനത്തിന് അർഹരായത്. കഴിഞ്ഞ തവണ 78.26 ശതമാനമായിരുന്നു വിജയശതമാനം.

വൈകിട്ട് 4 മണി മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സേ പരീക്ഷകൾ ജൂൺ 21 മുതലാണ് നടക്കുക. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാകുമെന്നും ട്രയൽ അലോട്ട്മെന്റ് ജൂൺ 13 ന് നടക്കുമെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow