പരിസ്ഥിതി ദിനം; വിദ്യാര്‍ഥികളുമായി സംവദിച്ച് ജില്ലാ കളക്ടര്‍ 

Jun 5, 2023 - 16:29
 0
പരിസ്ഥിതി ദിനം; വിദ്യാര്‍ഥികളുമായി സംവദിച്ച് ജില്ലാ കളക്ടര്‍ 
This is the title of the web page

ഭൂമിയുടെ നിലനില്‍പിന് പരിസ്ഥിതിയെ ചേര്‍ത്ത് പിടിക്കേണ്ടത് മറ്റാരേക്കാളും ഭാവിതലമുറയാണെന്ന ബോധ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി പാഠങ്ങള്‍ പകര്‍ന്നു നല്‍കി ജില്ലാ കളക്ടര്‍. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാതല പരിപാടിയിലാണ് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് 250 ഓളം വിദ്യാര്‍ഥികളുമായി സംവദിച്ചത്. നമ്മള്‍ സ്വയം മാറിയാല്‍ മാത്രമേ പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ സാധിക്കൂ. വിദ്യാര്‍ഥികള്‍ എന്ന നിലക്ക് സ്‌കൂളിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരില്ല എന്നും എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന് മനസ്സിലാക്കി പ്രകൃതിയെ സംരക്ഷിക്കാന്‍ പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തില്‍ ഓരോരുത്തരും ആത്മാര്‍ത്ഥമായി പങ്കുചേരണമെന്നും കളക്ടര്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കുട്ടികളോട് പറഞ്ഞു.  
മുളന്തണ്ടില്‍ വൃക്ഷത്തെ നല്‍കി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഡാന്‍ കെ മാത്യു ജില്ലാ കളക്ടറെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തപ്പോള്‍ അത് പ്ലാസ്റ്റിക്കിനെതിരായ പോരാട്ടത്തിലും പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും പുതുതലമുറ മുന്‍നിരയില്‍ തന്നെയുണ്ടെന്ന അവരുടെ സാക്ഷ്യമായി.പ്രകൃതി സംരക്ഷണത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച കുമളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കുമളി ഗവ. ട്രൈബല്‍ യു പി സ്‌കൂളിനെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സി എസ് ഐ ഗാര്‍ഡന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ വൃക്ഷത്തൈ നട്ടു. കട്ടപ്പന സി എസ് ഐ ഗാര്‍ഡനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ ജാന്‍സി ബേബി അധ്യക്ഷത വഹിച്ചു. 
'പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക' എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിനസന്ദേശം. പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന വിനാശകരമായ ആഘാതങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത്തവണ ഈ ആശയം തിരഞ്ഞെടുത്തിരിക്കുന്നത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. 
നഗരസഭ കൗണ്‍സിലര്‍ സോണിയ ജെയ്ബി, ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിപിന്‍ദാസ് പി കെ, ഇടുക്കി വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ജയചന്ദ്രന്‍, കട്ടപ്പന സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ജി അജിത്, കട്ടപ്പന സി എസ് ഐ ഗാര്‍ഡന്‍ഡറി സ്‌കൂള്‍, വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കട്ടപ്പന ഡോണ്‍ ബോസ്‌കോ ഇന്‍ഫെന്റ് ജീസസ് സ്‌കൂള്‍, ഗവ ട്രൈബല്‍ സ്‌കൂള്‍ കട്ടപ്പന, ദീപ്തി കോളേജ് കട്ടപ്പന എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow