പാചക വാതക വില ഓരോ ദിവസവും കുതിച്ചുയരുമ്പോൾ പാചകത്തിന് ഒരു ബദൽ മാർഗ്ഗം കണ്ടെത്തുകയാണ് ഇടുക്കി കട്ടപ്പന സ്വദേശി റോയി തോമസ്
പാചക വാതക വില ഓരോ ദിവസവും കുതിച്ചുയരുമ്പോൾ പാചകത്തിന് ഒരു ബദൽ മാർഗ്ഗം കണ്ടെത്തുകയാണ് ഇടുക്കി കട്ടപ്പന സ്വദേശി റോയി തോമസ്.ഹോട്ടലുകളിലും മറ്റും വറക്കാനും പൊരിക്കാനും ഉപയോഗിച്ച് കഴിഞ്ഞ എണ്ണയാണ് ഇവിടെ സ്റ്റൗവിൽ ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യേകം സ്റ്റൗവും ഇദ്ദേഹം വികസിപ്പിച്ചെടുത്തിരിക്കുന്നു.
പാചക വാതകത്തിന് ആയിരത്തിലേറെ രൂപ വില വരുമ്പോൾ റോയി വികസിപ്പിച്ചെടുത്ത സ്റ്റൗവിൽ പാചകം ചെയ്യുന്നതിന് ഒരു മാസത്തേയ്ക്ക് 300 രൂപയിൽ താഴെ മാത്രമാണ് ആകുക. മൂന്നു മണിക്കൂർ തുടർച്ചയായി സ്റ്റൗ പ്രവർത്തിപ്പിക്കുന്നതിന് ഒരു ലിറ്റർ ഓയിൽ മതി. ഓയിൽ സ്റ്റൗ നിർമ്മാണത്തിൽ പലരും പരീക്ഷിച്ച് പരാജയപ്പെട്ടിടത്താണ് റോയി വിജയം നേടിയത്.
മുമ്പ് സ്റ്റൗവുകൾ നിർമിച്ച ആത്മവിശ്വാസവും ഇദ്ദേഹത്തിന് കരുത്തായി. പ്രതിസന്ധി ഗ്യാസ് ചേംബർ വെൽഡ് ചെയ്ത ശേഷം ചോരുന്നതായിരുന്നു നിർമാണ വേളയിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.ശക്തി കൂടിയ തീയാണ് ഈ അടുപ്പിന്റെ പ്രത്യേകത. ഒരു ബക്കറ്റ് വെള്ളം തിളപ്പിക്കാൻ വെറും മൂന്നു മിനുട്ട് മതി. പുകയും ചാരവും ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത.
പാചക വാതക വില അടിക്കടി ഉയരുന്ന സമയത്ത്, ഇതിനൊരു പരിഹാരം ആകുവാൻ റോയിയുടെ പുതിയ കണ്ടെത്തലിന് കഴിയും.