ചെറുതോണി പാലം ഉദ്ഘാടനത്തിലേക്ക് അടുക്കുന്നു- ഡീൻ കുര്യാക്കോസ് എം.പി
തൊടുപുഴ: 2020 ഒക്ടോബർ ഒന്നാം തീയതി ബഹുമാനപെട്ട ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരി തറക്കല്ലിട്ട പദ്ധതി അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഇടുക്കി ജില്ലയുടെ അഭിമാനമായ പദ്ധതിയായി മാറിയിരിക്കുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ചെറുതോണി ടൗണിന്റെ മുഖച്ഛായ മാറുന്ന നിലയിലേക്ക് പാലത്തിന്റെ ഫിനിഷിംഗ് വർക്കുകൾ പുരോഗമിക്കുകയാണ്. എം.പി പാലം സന്ദർശിച്ച് നിർമ്മാണ പ്രവർത്തന പുരോഗതി വിലയിരുത്തി. പാലത്തിൻറെ ഇരുവശങ്ങളിലുമുള്ള നടപ്പാത പൂർത്തീകരിച്ച് ടൈൽസ് പാകുന്ന ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പാലത്തിന്റെ ഇരുകരകളിലുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കൽ, പെയിന്റിംഗ് ജോലികൾ ഉൾപ്പെടെയുള്ള ജോലികൾ ഉടൻതന്നെ പൂർത്തീകരിക്കും. വരുന്ന മാസങ്ങളിൽ തന്നെ ചെറുതോണി പാലവും മൂന്നാർ ബോഡിമെട്ട് റോഡും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്ന് എം.പി. അറിയിച്ചു.