രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
ഇടുക്കി മൂലമറ്റം എ.കെ.ജി ത്രിവേണി സംഗമത്തിൽ രണ്ട് പേർ മുങ്ങി മരിച്ചു .മൂലമറ്റം എ.കെ.ജി അജി ഭവനിൽ ബിജു കെ.എസ് (54), മൂലമറ്റം സന്തോഷ് ഭവനിൽ സന്തോഷ് കുമാർ പി (56) എന്നിവരാണ് മരിച്ചത്.മൂലമറ്റം പവ്വർ ഹൗസിൽ നിന്ന് വെള്ളമെത്തുന്ന സ്ഥലമാണ് ത്രിവേണി സംഗമം.

