കന്നുകാലികള്‍ക്ക് രോഗപ്രതിരോധ കുത്തിവെപ്പ്  തുടങ്ങി

 - 
May 16, 2023 - 16:35
 0
കന്നുകാലികള്‍ക്ക് രോഗപ്രതിരോധ കുത്തിവെപ്പ്  തുടങ്ങി
ബ്രൂസല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ്. എം നിര്‍വഹിക്കുന്നു
This is the title of the web page

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെപ്പ (ഒന്നാം ഘട്ടം) തുടങ്ങി. സംസ്ഥാനവ്യാപകമായി മെയ് 15 മുതല്‍ 19 വരെ 4 മുതല്‍ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങള്‍ക്കും എരുമക്കിടാങ്ങള്‍ക്കുമാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്. പശുക്കളില്‍ വന്ധ്യത, ഗര്‍ഭഛിദ്രം, മറുപിള്ള വീഴാതിരിക്കല്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ രോഗം മനുഷ്യരിലും മാരകമായ രോഗം വരുത്തുവാന്‍ ഇടയാകാറുള്ളതിനാല്‍ രോഗപ്രതിരോധം വളരെ പ്രധാനമാണ്. ഈ കുത്തിവെപ്പിലൂടെ പശുക്കുട്ടിക്ക് ജീവിതകാലം മുഴുവന്‍ പ്രതിരോധശേഷി നല്‍കുവാന്‍ സാധിക്കും. പ്രതിരോധകുത്തിവെപ്പ് തികച്ചും സൗജന്യവുമാണ്. കുത്തിവെപ്പ് നടത്തുന്ന എല്ലാ കന്നുകുട്ടികളുടെയും ചെവിയില്‍ ഇയര്‍ടാഗ് ഘടിപ്പിക്കും. 
ബ്രൂസല്ല പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് ലതീഷ്. എം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അംഗങ്ങളായ ജോണ്‍സണ്‍ കുര്യന്‍, ജിന്‍സി, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ജെസ്സി. സി.കാപ്പന്‍, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സാനി തോമസ്, വെറ്ററിനറി സര്‍ജന്‍മാരായ ഡോ. മിനു ജെയിംസ്, ഡോ. അഖില്‍.എ.റ്റി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow