അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ തമ്പടിക്കുന്നതായി സൂചന; മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിരോധനം
ARIKOMBAN
അരിക്കൊമ്പൻ തമിഴ്നാട് മേഘമലയിൽ തമ്പടിക്കുന്നതായി സൂചന.ഇതേ തുടർന്ന് മേഘമലയിൽ വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തി.തമിഴ്നാട് വനം വകുപ്പിലെ 120 ഉദ്യോഗസ്ഥരെ നിരീക്ഷണത്തിനായി നിയോഗിച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ഇന്നലെ രാത്രി വൈവേഡ് ഡാം പരിസരത്ത് അരിക്കൊമ്പൻ കൃഷി നശിപ്പിച്ചു. നാട്ടുകാരും വനപാലകരും ചേർന്നാണ് ആനയെ തുരത്തിയത്.
ഇതേ തുടർന്ന് പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.മേഘമലയിലും പരിസര പ്രദേശങ്ങളിലും അരീക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫീസറും തേനി ജില്ലാ പോലീസ് സൂപ്രണ്ടും നേരിട്ട് പരിശോധന നടത്തി.വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ മേഘമലയിൽ ക്യാംപ് ചെയ്യുന്നുണ്ട്.
അരിക്കൊമ്പൻ മേഘമല പ്രദേശത്ത് തുടരുന്നതായാണ് വിലയിരുത്തൽ.